ദേശീയം

ഇടനിലക്കാരായി നിന്ന് വൻ തട്ടിപ്പ്; 27 കോടിയുടെ വജ്രം തട്ടിയ ഏഴം​ഗ സംഘം പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 27 കോടിയുടെ വജ്രങ്ങള്‍ തട്ടിയെടുത്ത ഏഴംഗ സംഘം അറസ്റ്റില്‍. മുംബൈയിലെ 25ഓളം വജ്ര വ്യാപരികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള പൊലീസ് അന്വേഷത്തിനൊടുവിലാണ് സംഘം വലയിലായത്. സംഘത്തിന്റെ പക്കല്‍ നിന്ന് 38 ലക്ഷം രൂപയുടെ വജ്രം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഇടനിലക്കാരായി നിന്ന് യതീഷ് പിചാരിയ എന്നയാളും ആറ് സഹായികളും ചേര്‍ന്ന് വിവിധ വ്യാപരികളില്‍ നിന്ന് വജ്രം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് ബികെസി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു. ഉപഭോക്താക്കളെ കണ്ടെത്തി വല്‍ക്കാമെന്ന് ഉറപ്പ് നല്‍കിയാണ് സംഘം വജ്രങ്ങള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

വജ്രം കൈക്കലാക്കി യതീഷ് മുംബൈയില്‍ നിന്ന് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിന്നീട് വേഷം മാറി പല സ്ഥലത്തും താമസമാക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍സ ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ താമസിച്ചത്. 

നടന്നുകൊണ്ടിരിക്കുന്ന കുംഭ മേളയില്‍ സന്ന്യാസിയുടെ വേഷത്തില്‍ ഇയാള്‍ പങ്കെടുത്തു. ഇതിന് ശേഷം വജ്രം വില്‍ക്കാതെ തിരിച്ച് മുംബൈയില്‍ എത്തുകയായിരുന്നുവെന്നും പിന്നാലെയാണ് ഇയാളെ പിടികൂടിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അനില്‍ കുംഭാരെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ