ദേശീയം

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പ് ഏപ്രില്‍ പത്തിന്; വ്യാജപ്രചാരണം; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: തെരഞ്ഞടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുന്‍പ് ലോക്‌സഭാ, നിയമസഭാ തെരഞ്ഞടുപ്പ് തിയ്യതികള്‍ വ്യാജമായി തയ്യാറാക്കി പുറത്തുവിട്ട കൊളേജ് വിദ്യാര്‍ത്ഥിയെ ഡല്‍ഹി പൊലീസ് ജാര്‍ഖണ്ഡില്‍ അറസ്റ്റ് ചെയ്തു. റാഞ്ചി ഡോണ്ട കൊളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും  സഹേബ്ഗഞ്ച് സ്വദേശിയുമായ ഗോമന്ത് കുമാര്‍ മണ്ഡല്‍ ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൈടെക് വെബ്‌സൈറ്റില്‍ നിന്നാണ് വ്യാജതിയ്യതികള്‍ പോസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിന്റെയും 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പുകളിലെയും തിയ്യതികള്‍ എന്ന പേരില്‍ വ്യാജ ഷെഡ്യൂള്‍ വാട്‌സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ മേയ് 17 വരെയെന്നും  കേരളത്തില്‍ ഏപ്രില്‍ പത്തിനെന്നുമായിരുന്നു പ്രചാരണം. 2014 തെരഞ്ഞടുപ്പ് തിയ്യതികളില്‍ ചില്ലറ മാറ്റം വരുത്തിയിരുന്നു വ്യാജ ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു