ദേശീയം

'ഞാന്‍ ജീവിക്കുന്നത് സര്‍ക്കാരിന്റെ ചെലവിലല്ല; പണം കണ്ടെത്തുന്നത് ഇങ്ങനെ'; അമിത് ഷായ്ക്ക് മറുപടിയുമായി മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ചിത്രകല തനിക്ക് വളരെ ഇഷ്ടമാണെന്നും അത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമത സ്വന്തം പെയിന്റിങ്ങുകള്‍ ചിട്ടി ഫണ്ട് മുതലാളിമാര്‍ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുന്നതായുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണത്തിന് മറുപടിയായാണ് മമതയുടെ പ്രതികരണം. കൊല്‍ക്കത്തയില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യവേയാണ് മമത ബിജെപി അധ്യക്ഷന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്. 

ഏഴ് തവണ എംപിയായ വ്യക്തിയാണ് താന്‍. ഒരു നയാ പൈസ പെന്‍വന്‍ ഇന്ന് വരെ വാങ്ങിയിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സ് എടുക്കാറില്ല. താന്‍ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. പെയിന്റ് ചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണ്. പുറത്ത് വില്‍ക്കാറില്ല. പുസ്തകള്‍ എഴുതി കിട്ടുന്ന റോയല്‍റ്റി തുകയാണ് ഏക വരുമാന മാര്‍ഗമെന്നും മമത തുറന്നടിച്ചു. 
 
ബംഗാള്‍ മതേതര സംസ്ഥാനമാണെന്ന് അവര്‍ വ്യക്തമാക്കി. ദുര്‍ഗ, സരസ്വതി പൂജകളും ക്രിസ്മസും ഈദും എല്ലാ ബംഗാളികള്‍ ആഘോഷിക്കാറുണ്ട്. സമാനതകളില്ലാത്ത ഒരുമയാണ് ഇക്കാര്യത്തില്‍ ബംഗാള്‍ ജനതയ്ക്കുള്ളതെന്നും അമിത് ഷായ്ക്കുള്ള മറുപടിയില്‍ അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു