ദേശീയം

'ഹൗ ഈസ് ദ ജോഷെ'ന്ന് ബജറ്റ് അവതരണത്തിനിടയില്‍ നിയമമന്ത്രി; ഉഷാറെന്ന് പീയുഷ് ഗോയല്‍, ബജറ്റും കീഴടക്കി ഉറിയിലെ ഡയലോഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ബോളിവുഡ് ചിത്രമായ 'ഉറി' പാര്‍ലമെന്റിലും. ബജറ്റ് അവതരണത്തിനിടെയാണ് ഉറിയിലെ ഡയലോഗായ ' ഹൗ ഈസ് ദ ജോഷ്' ചര്‍ച്ചയായത്. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായ ചിത്രമാണ് 'ഉറി:  ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്  '.

ഉറി താന്‍ കണ്ടുവെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും ബജറ്റവതരണത്തിനിടയില്‍ പീയുഷ് ഗോയല്‍ പറഞ്ഞതോടെ നിയമകാര്യമന്ത്രിയായ രവിശങ്കര്‍പ്രസാദ് ഉള്‍പ്പടെയുള്ള ഭരണപക്ഷ അംഗങ്ങള്‍ 'ഹൗ ഈസ് ദ ജോഷ് ' എന്ന ഹിറ്റ്  ഡയലോഗ് ആവര്‍ത്തിച്ചത്. നല്ല എനര്‍ജിയുള്ള പടമാണെന്ന് മന്ത്രി മറുപടിയും നല്‍കി. മന്ത്രിയുടെ ബജറ്റവതരണത്തിനിടെ രണ്ട് തവണയാണ് 'ജോഷ്' ( ഊര്‍ജം) എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത്.

കേന്ദ്രമന്ത്രിമാരും ഭരണകക്ഷി നേതാക്കളും ചിത്രം കണ്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സ്മൃതി ഇറാനി ' ഉറി' ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെല്ലാം പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയിടെ നടത്തിയ പ്രസംഗങ്ങളിലും 'ജോഷ്' കടന്നുകൂടിയിട്ടുണ്ട് 

ജമ്മു കശ്മീരിലെ പട്ടാള ക്യാമ്പിന് നേരെ 2016 ല്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മോദി സര്‍ക്കാരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ പ്രചാരണ ചിത്രമാണെന്ന് ഉറിയെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രം കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ടിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'