ദേശീയം

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു; മോദിക്ക് പ്രശംസ

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഊന്‍ഝാ മണ്ഡലത്തിലെ എംഎല്‍എ ഡോ. ആശാ പട്ടേലാണ് രാജിവച്ചത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ചുകൊണ്ടാണ് ആശ രാജിവെച്ചിരിക്കുന്നത്. ഇത് പട്ടേല്‍ സമുദായത്തിന് കൂടുതല്‍ ഉപാകരമാകുമെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ നിയമസഭ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് ആശ രാജിക്കത്ത് കൈമാറി. 

ബിജെപിയുടെ പട്ടേല്‍ വിഭാഗത്തിലെ പ്രബല നേതാവ് എന്‍എല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് ആശ 2017ല്‍ നിയമസഭയിലെത്തിയത്. രാജിവയ്ക്കാനുള്ള ആശയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് എന്‍എല്‍ പട്ടേല്‍ പ്രതികരിച്ചു. പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതോടെ പട്ടേല്‍ വിഭാഗക്കാര്‍ ഉയര്‍ത്തി കാണിച്ച സംവരണ പ്രശ്‌നം അവസാനിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരില്ലെന്ന് ആശ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്