ദേശീയം

ഹംപിയിലെ കല്‍ത്തൂണുകള്‍ നശിപ്പിക്കുന്ന യുവാക്കളുടെ വീഡിയോ വൈറല്‍; സാമൂഹിക വിരുദ്ധരെ പിടികൂടാന്‍ ഒന്നിച്ച് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍; രാജ്യത്തെ പ്രമുഖമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഹംപിയിലേക്ക് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഹംപിയിലെ പ്രസിദ്ധമായ കല്‍ത്തൂണുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ആണ്. സ്ഥലത്ത് എത്തിയ യുവാക്കളില്‍ ചിലര്‍ ക്ഷേത്രത്തിന്റെ കല്‍ത്തൂണ് തള്ളി താഴെയിടുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സാമൂഹിക വിരുദ്ധരെ കണ്ടെത്തണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വിവാദമായതോടെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ തൂണുകള്‍ നശിപ്പിക്കുന്നവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്താനുള്ള കാമ്പെയ്‌ന് തുടക്കമിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്. ഇതിന്റെ സവിശേഷത ഏറെ പ്രശസ്തമായതിനാല്‍ കാമ്പെയ്‌ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പണ്ട് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ന്യൂയോര്‍ക്ക് ടൈസ് പുറത്ത് വിട്ട ഈ വര്‍ഷം സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഹംപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്