ദേശീയം

ക്രിക്കറ്റ് വാതുവയ്പ്പ്; ലക്ഷക്കണക്കിന് രൂപയുമായി ഏഴംഗ സംഘം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കകിനട: പതിനഞ്ച് ലക്ഷം രൂപയുമായി ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പൊക്കിയത്. ആന്ധ്രപ്രദേശിലെ കകിനടയില്‍ വച്ച് സംഘം പൊലീസിന്റെ പിടിയിലാവുകയായിരുന്നു. അത്യാധുനിക ഉപകരണങ്ങളടക്കം ഏഴ് പേരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. 

15 ലക്ഷം രൂപ, കൗണ്ടിങ് മെഷീന്‍, 124 മൊബൈല്‍ ഫോണുകള്‍, പ്രിന്റര്‍, ലാപ്‌ടോപ്, എല്‍സിഡി ടിവി എന്നിവയും സംഘത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഈശ്വര റാവു, ശിവനാഗ വെങ്കടേശ്വര ഗുപ്ത, ഗോപാലകൃഷ്ണ രാജു, പ്രവീണ്‍ കുമാര്‍, മേകല കല്യാണ്‍, ജഗദീഷ് പ്രസാദ്, തേജ എന്നിവരാണ് പിടിയിലായത്. 

ഈശ്വര റാവുവാണ് ഇതിലെ മുഖ്യ ഇടനിലക്കാരന്‍. ഇയാള്‍ സ്വന്തം വീട്ടില്‍ വച്ചാണ് വാതുവയ്പ്പ് നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയടക്കം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്