ദേശീയം

ചന്ദ്രബാബു നായിഡു അവസരവാദി; ഇനി കൂട്ടുകെട്ടില്ലെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപിയെ എന്‍ഡിഎയുടെ ഭാഗമാക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആന്ധ്രയിലെ വിസിയനഗരത്തില്‍ പാര്‍ട്ടിയുടെ ബൂത്ത്തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

വളഞ്ഞ വഴിയിലൂടെയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായത്. സംസ്ഥാനത്ത് ടിഡപിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നായിഡുവിന്റെ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ എന്‍ടി രാമറാവുവിന്റെ ടിഡിപിയുടെ ഭാഗമായി. അവസരവാദപരമായ നീക്കത്തിലൂടെ രാമറാവുവിനെ പിന്നിലാക്കി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. അടല്‍ബിഹാരി വാജ്‌പേയി രാജ്യത്തിന്റെ പ്രധാനമന്ത്രിയായപ്പോള്‍ നായിഡു എന്‍ഡിഎയുടെ ഭാഗമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി നായിഡുവിന്റെ പാര്‍ട്ടി രാജ്യത്തെ പ്രധാനപാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ചന്ദ്രബാബു നായിഡു മുന്നണിയുടെ ഭാഗമാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

തെലങ്കാനയിലെ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പായി എന്‍ഡിഎ വിട്ട് നായിഡു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിലൂടെ ജനങ്ങളെ ഒരിക്കല്‍ കൂടി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. അധികകാലം കോണ്‍ഗ്രസിന്റെ ഭാഗമായി നായിഡുവിന് തുടരില്ല. വരുന്ന  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തും. മറ്റു പാര്‍ട്ടികളെ പരിഗണിച്ചാലും ടിഡിപിയെ മുന്നണിയിലെടുക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്