ദേശീയം

മോദി സിംഹം, പ്രതിപക്ഷ നേതാക്കള്‍ പട്ടികളും പൂച്ചകളും: ദേവേന്ദ്ര ഫട്‌നാവിസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിംഹത്തോടും പ്രതിപക്ഷ നേതാക്കളെ പട്ടികളോടും പൂച്ചകളോടും ഉപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. അടുത്ത അഞ്ചുവര്‍ഷത്തേയക്ക് വീണ്ടും പ്രധാനമന്ത്രിയായി മോദിയെ തെരഞ്ഞെടുത്തില്ലായെങ്കില്‍, അതിന്റെ നഷ്ടം രാജ്യത്തിനാണ് എന്ന് ഫ്ടനാവിസ് ഓര്‍മ്മിപ്പിച്ചു. യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫട്‌നാവിസ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെ പരിഹസിച്ച ഫട്‌നാവിസ് മോദി മാത്രമാണ് ദേശീയ നേതാവ് എന്നും വിശേഷിപ്പിച്ചു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും മുദ്രാവാക്യമായ ഗരീബി ഹഠാവോ വഴി കോണ്‍ഗ്രസ് നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും പട്ടിണി മാത്രമാണ് മാറിയത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഓരോ പദ്ധതികളും വികസനത്തെ മുന്‍നിര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. 2014ന് മുന്‍പ് രാജ്യത്തെ 50 ശതമാനം ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. ഇന്ന് പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുന്‍ സര്‍ക്കാരിനെ പോലെ ഒരു ദുര്‍ബല സര്‍ക്കാര്‍ വേണമോ, അതോ വികസനകുതിപ്പിന് തുടക്കമിട്ട മോദി സര്‍ക്കാര്‍ തുടരണമോ എന്നതുസംബന്ധിച്ച തീരുമാനമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പരിഹസിക്കാനും ഫ്ട്‌നാവിസ് മറന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണെങ്കിലും പ്രതിപക്ഷത്തെ വിമര്‍ശിക്കണമെങ്കില്‍ കൂടി മാഡത്തിന്റെ അനുമതി വാങ്ങേണ്ട അവസ്ഥയിലായിരുന്നുവെന്ന് മന്‍മോഹന്‍സിംഗിന്റെ പേരു പരാമര്‍ശിക്കാതെ ഫട്‌നാവിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി