ദേശീയം

പ്രിയങ്കയ്ക്ക് കൂട്ടായി പ്രിയദര്‍ശിനിയും വരണം; പ്രമുഖ നേതാവിന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രവേശനത്തിന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ രാഷ്ട്രീയ പ്രവേശനത്തിനും കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു. സിന്ധ്യ രാജകുടുബത്തിലെ അംഗമായ പ്രിയദര്‍ശിനി, ഭര്‍ത്താവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വേണ്ടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. 

പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ പ്രവേശനം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ തരംഗമുണ്ടാക്കുമെന്നാണ് മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി പ്രദുമ്‌നന്‍ സിങ് പറഞ്ഞു. സിന്ധ്യ കുടുംബത്തിന്റെ സ്ഥിരം മണ്ഡലങ്ങളിലൊന്നായ ഗുണ-ശിവ്പുരില്‍ പ്രിയദര്‍ശിനിയെ മത്സരിപ്പിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സിന്ധ്യ കുടുംബം അണികളുടെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ പ്രവേശനം ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെ വരവ് യുപിയില്‍ ഓളമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ