ദേശീയം

കോടതി അലക്ഷ്യം : സിബിഐ മുന്‍ ഇടക്കാല മേധാവി നാഗേശ്വര റാവു നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : സിബിഐ മുന്‍ ഇടക്കാല മേധാവി എം നാഗേശ്വര റാവുവിനെതിരെ സുപ്രിംകോടതി. നാഗേശ്വര്‍ റാവു കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഈ മാസം 12 ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ പീഡനക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ, സിബിഐ ജോയിന്റ് ഡയറക്ടർ എ കെ ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയിലാണ് സുപ്രിംകോടതി ഉത്തരവ്. നാഗേശ്വര റാവുവിന്റെ നടപടി കോടതി അലക്ഷ്യമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്ന കേസില്‍, കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് അന്വേഷണ സംഘത്തലവനെ മാറ്റിയതെന്നും സുപ്രിംകോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി