ദേശീയം

മത്സ്യവും മാംസവും ഒഴിവാക്കണം, മദ്യവും വേണ്ട; പൂജാരി നിയമനത്തില്‍ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്പലത്തില്‍ പൂജാരിയാകാന്‍ വേറിട്ട മാര്‍ഗനിര്‍ദേശവുമായി കമല്‍നാഥ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള അമ്പലങ്ങളില്‍ പൂജാരിമാരാകണമെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും മദ്യവും കഴിക്കുന്നവരാകാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പൂജാരിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പൂജാരിമാരുടെ ഹോണറേറിയം കമല്‍നാഥ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ശമ്പളത്തിന് പകരം ചെയ്യുന്ന ജോലിക്കുളള പ്രതിഫലമായ ഓണറേറിയം ആയിരം രൂപയില്‍ നിന്ന് 3000 രൂപയായാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് പൂജാരിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

പൂജാരിമാര്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം, മദ്യം എന്നിവ ഉപയോഗിക്കുന്നവരാകാന്‍ പാടില്ല എന്നതിന് പുറമേ ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടാവരുതെന്നും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. 18 വയസിന് മുകളിലുളളവരും പൂജാകാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്ന് സ്ഥാപിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുളളവരും മാത്രം പൂജാരി തസ്തികയിലേക്ക് അപേക്ഷിച്ചാല്‍ മതിയെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എട്ടാംക്ലാസ് വരെയുളള അടിസ്ഥാന വിദ്യാഭ്യാസം,ശാരിരീകക്ഷമത അടക്കമുളള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്