ദേശീയം

മമത ഝാന്‍സി റാണിയല്ല, പൂതന: കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. മമതയെ പുതുതലമുറയിലെ ഝാന്‍സി റാണി എന്ന വിശേഷിപ്പിച്ചതിലൂടെ ഝാന്‍സി റാണിയെ തന്നെ അപമാനിച്ചിരിക്കുകയാണ്. അവരെ രാക്ഷസിയായ പൂതനയായോ കിം ജോങ് ഉന്നുമായുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് ഗിരി രാജ്  സിങ് പറഞ്ഞു.

ഭഗവാന്‍ കൃഷ്ണനെ വിഷപ്പാല്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ചതുപോല മമതയെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യയ്ക്കായി പടപൊരുതിയ ധീരവനിതയാണ് ഝാന്‍സി റാണി. ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നവരെ എങ്ങനെ ഝാന്‍സി റാണി എന്നുവിശേഷിപ്പിക്കാനാകും. ഝാന്‍സി റാണി ഇന്ത്യയെ രക്ഷിച്ചപ്പോള്‍ മമത ഇന്ത്യയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഗിരിരാജ്‌സിങ് പറഞ്ഞു.

ഈ കാലഘട്ടത്തിലെ ഝാന്‍സി റാണിയാണ് മമത ബാനര്‍ജിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് തൃവേദി അഭിപ്രായപ്പെട്ടിരുന്നു. ധീരയായ രാജ്ഞിയെ കണക്കെയാണ് കേന്ദ്രത്തോട് മുന്നറിയിപ്പ് നല്‍കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ കൂടെ ഉള്ളിടത്തോളം കാലം അക്രമം ഉണ്ടാവുമ്പോള്‍ താണുവണങ്ങി നില്‍ക്കാന്‍ മമത ബാനര്‍ജിയെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി