ദേശീയം

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ രക്തം പതിഞ്ഞ ബാന്‍ഡ്ഏയ്ഡ്; സ്വിഗ്ഗിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്ന് രക്തം പതിഞ്ഞ ബാന്‍ഡ്ഏയ്ഡ് ലഭിച്ചതായി പരാതി. സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ബാന്‍ഡ് ഏയ്ഡ് ലഭിച്ചത്. ചെന്നൈയിലാണ് സംഭവമുണ്ടായത്. ബാലമുരുകന്‍ ദീനദയാലന്‍ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. 

നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. കഴിച്ച് പകുതിയായപ്പോഴാണ് ഭക്ഷണപൊതിയില്‍ നിന്ന്‌ രക്തം പതിഞ്ഞ ബാന്‍ഡ് ഏയ്ഡ് കിട്ടിയത്. സംഭവം വിവാദമായതോടെ റസ്‌റ്റോറന്റിനെതിരേ സ്വിഗ്ഗി നടപടി സ്വീകരിച്ചു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി റസ്റ്റോറന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി പത്തിനാണ് ബാലമുരുകന്‍ ഭക്ഷണത്തില്‍ നിന്ന് ബാന്‍ഡ് ഏയ്ഡ് ലഭിച്ചു എന്ന് പറഞ്ഞ് പോസ്റ്റിട്ടത്. സംഭവത്തെക്കുറിച്ച് റസ്‌റ്റോറന്റിനെ അറിയിച്ചെങ്കിലും നല്ല പ്രതികരണമല്ല അവരില്‍ നിന്നുണ്ടായത് എന്നാണ് ബാലമുരുകന്‍ പറയുന്നത്. മാത്രമല്ല സ്വിഗ്ഗിയും തന്റെ പരാതിയില്‍ പ്രതികരിച്ചില്ലെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

കൈയില്‍ ഗ്ലൗസ് പോലും ഉപയോഗിക്കാത്ത റസ്‌റ്റോറന്റിനെ പാര്‍ട്ണര്‍ ആക്കിയതിനാല്‍ സ്വിഗ്ഗിക്കെതിരേ നടപടി എടുക്കണമെന്നാണ് ബാലമുരുകന്‍ പറയുന്നത്. തന്റെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് ആ റസ്റ്റോറന്റിലേക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. നിരവധിപേരാണ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. വിവാദമായതോടെയാണ് മറുപടിയുമായി സ്വിഗ്ഗി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്