ദേശീയം

യുപിയില്‍ പ്രിയങ്കയുടെ ദൗത്യം 41 സീറ്റ്; ജ്യോതിരാദിത്യയ്ക്ക് 39; രാഹുലിന്റെ കണക്ക്കൂട്ടല്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ:  റോഡ് ഷോയോടെ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച പ്രിയങ്ക ഗാന്ധി ലക്‌നൗവില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനം തുടരുന്നു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും അവര്‍ക്കൊപ്പമുണ്ട്. പ്രിയങ്കയ്ക്ക് 41 ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കിയപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് 39 മണ്ഡലങ്ങളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേഠി, റായ് ബറേലി മണ്ഡലങ്ങളുടെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. ഒപ്പം മോദിയുടെ മണ്ഡലമായ വാരാണസിയുടെ ചുമതലയും പ്രിയങ്കയ്ക്കാണ്. ലഖ്‌നൗ, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹബാദ്, ബരബാങ്കി, കുശിനഗര്‍ തുടങ്ങിയ പ്രധാനമണ്ഡലങ്ങളുടെ ചുമതലയും പ്രിയങ്ക ഗാന്ധിക്കാണ്.

സഹരണ്‍പൂര്‍, കൈരാന, മുസാഫര്‍ നഗര്‍, മോറദാബാദ്, ഗാസിയാബാദ്, മധുര, കാന്‍പൂര്‍ തുടങ്ങിയവയാണ് ജ്യോതിരാദിത്യസിന്ധ്യയ്ക്ക് ചുമതലയുള്ള പ്രധാനമണ്ഡലങ്ങള്‍. പ്രിയങ്കയുടെ വരവിലൂടെ ദുര്‍ബലമായിപ്പോയ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് വീണ്ടെടുപ്പിന്റെ പുതുചരിത്രം സൃഷ്ടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക്കൂട്ടല്‍. പ്രിയങ്കയുടെ ആദ്യറാലിക്കായി എത്തിയ പതിനായിരങ്ങള്‍ അതിന്റെ സാക്ഷ്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ