ദേശീയം

'മോദി സര്‍ക്കാരിനെ ജനം ഗംഗയിലേക്ക് വലിച്ചെറിയും'; കരുത്തുകാട്ടി പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ആംആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലി പ്രതിപക്ഷഐക്യവേദിയായി.  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ള, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ നേതാവ് ഡി രാജ, ശരത് യാദവ്, യശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. 

മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. മോദിയും അമിത് ഷായും ദുര്യോദനനും ദുശ്ശാസസനുമാണെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. രാജ്യത്തിനായി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും യച്ചൂരി പറഞ്ഞു. 

മോദി സര്‍ക്കാരിനെ ജനങ്ങള്‍ ഗംഗയിലേക്കും യമുനയിലേക്കും വലിച്ചെറിയുമെന്ന് എല്‍ജെഡി നേതാവ് ശരത് യാദവ് പറഞ്ഞു. ജനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മോദിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. തനിക്കെതിരെയാണ് മഹാസഖ്യമെന്നാണ് മോദി പറയുന്നത്. താങ്കളുടെ എകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് മഹാസഖ്യത്തിന് രൂപം നല്‍കിയതെന്ന് കനിമൊഴി പറഞ്ഞു.യുപിയില്‍ എസ് പി- ബി എസ് പി, ലോക്ദള്‍ സഖ്യം 80 സീറ്റുകളില്‍ വിജയിക്കുമെന്ന് എസ് പി നേതാവ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ