ദേശീയം

കനത്ത മഴയില്‍ മോദി കുടുങ്ങി, പുറത്തിറങ്ങാനാവാതെ 4 മണിക്കൂര്‍;  സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും എത്തിയില്ല

സമകാലിക മലയാളം ഡെസ്ക്


ദെഹ്‌റാദൂണ്‍: കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഉത്തരാഖണ്ഡിലെ ദഹ്‌റാദൂണ്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും സഹകരണമേഖലയിലും 3400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

തുടര്‍ന്ന് 11 മണിയോടെ അദ്ദേഹം ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലേക്ക് ഹെലികോപ്റ്ററില്‍ യാത്രയായി. കാലാഗര്‍ വന്യജീവി സങ്കേതത്തില്‍ ഹെലികോപ്റ്ററിങ്ങുന്ന അദ്ദേഹം പിന്നീട് ജിം കോര്‍ബറ്റിലെക്ക് യാത്ര തിരിക്കും. കടുവ സംരക്ഷണ കേന്ദ്രമായ ജിം കോര്‍ബറ്റില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

വെകിട്ട് മൂന്ന് മണിക്ക് രുദ്രപൂരില്‍ നടക്കുന്ന ചടങ്ങില്‍ 3400 കോടിയുടെ രാജ്യത്ത ആദ്യത്തെ ഇന്റ്രഗ്രേറ്റഡ് സഹകരണ വികസന പ്രൊജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 

പ്രധാനമന്ത്രിയുടെത് അനൗദ്യോഗിക സന്ദര്‍ശനമായതിനാല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഉത്തരാഖണ്ഡ ഗവര്‍ണര്‍ ബേബി റാണി മൗര്യയും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗും എത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്