ദേശീയം

പ്രിയങ്ക തുടങ്ങി; ചാര്‍ജെടുത്തതിന് പിന്നാലെ യുപിയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യകക്ഷി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് പിടിക്കാന്‍ പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രത്തിന് വിജയതുടക്കം.തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ഉത്തര്‍പ്രദേശില്‍ ആദ്യ സഖ്യത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. യു.പിയിലെ പ്രാദേശിക പാര്‍ട്ടിയായ മഹാന്‍ ദളുമായി കൈകോര്‍ക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. 

പടിഞ്ഞാറന്‍ യു.പിയില്‍ സ്വാധീനമുള്ള പിന്നാക്കക്കാരുടെ പാര്‍ട്ടിയാണ് മഹാന്‍ ദള്‍.കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി പ്രിയങ്കാഗാന്ധി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. മറ്റൊരു ജനറല്‍ സെക്രട്ടിയായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമാണ് പത്ത് ലോക്‌സഭാ മണ്ഡലങ്ങളിലെ നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ കൂടിക്കാഴ്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഓരോ മണ്ഡലത്തിനു വേണ്ടിയും ഒരു മണിക്കൂറിലേറെ സമയം മാറ്റിവച്ചു. 16 മണിക്കൂറാണ് പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രിയങ്ക മാറ്റിവെച്ചത്.

മഹാന്‍ ദള്‍ നേതാവ് കേശവ് ദേവ് മൗര്യയെ പരിചയപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിക്കെതിരായ പോരാട്ടത്തില്‍ മഹാന്‍ ദള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും