ദേശീയം

വാലന്റൈന്‍സ് ഡേയില്‍ രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ ചുംബനം; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുന്നു. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ റാലികളില്‍ പ്രവര്‍ത്തകരുടെ കൈയ്യടി നേടുന്നത്.

ഇന്ന് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തക. വല്‍സാദില്‍ റാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തിയപ്പോഴായിരുന്നു സംഭവം. പ്രവര്‍ത്തക രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പങ്കുവെച്ചിട്ടുണ്ട്.  രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകള്‍ വേദിയിലേക്ക് എത്തിയിരുന്നു. ഇവരില്‍ ഒരാളാണ് രാഹുലിനെ ചുംബിച്ചത്. ശേഷം സ്ത്രീകള്‍ രാഹുലിനെ മാലയണിയിക്കുന്നതും വീഡിയോയില്‍ കാണാം. 

'ജന്‍ ആക്രോശ് റാലി'യെ അഭിസംബോധന ചെയ്തുകൊണ്ട് ഗുജറാത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് രാഹുല്‍ എത്തിയിട്ടുള്ളത്. വല്‍സാദിലെ വന്‍രാജ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്.

ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ രാഹുലിന്റെ വിശദീകരണം ഇങ്ങനെ.മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്നും അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുലിന്റെ ആലിംഗനം.'ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്ന് പറഞ്ഞായിരുന്നു ആലിംഗനം.

ആദ്യമൊന്ന് അമ്പരന്നെങ്കിലും രാഹുലിന് മോദി തിരികെ കൈകൊടുത്തു. കേന്ദ്രസര്‍ക്കാരിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ ആലിംഗനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ