ദേശീയം

വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നു. യോഗത്തില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പങ്കെടുത്തു.

കശ്മീരില്‍ ഇന്ന് ഉച്ചയോടെ എത്തിയ രാജ്‌നാഥ് സിങ് ബുധ്ഗാമിലെ സിആര്‍പിഎഫ് ക്യാമ്പ് സന്ദര്‍ശിച്ച് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ സത്യപാല്‍ മാലികും ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ റണ്‍ബീര്‍ സിങും പുഷ്പചക്രം അര്‍പ്പിച്ചു. ഇതിന് പിന്നാലെ ജവാന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള പേടകം സ്വന്തം തോളിലേറ്റി ദുഃഖത്തില്‍ പങ്കുകൊളളാനും രാജ്‌നാഥ് സിങ് മറന്നില്ല. ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അദ്ദേഹത്തെ അനുഗമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല