ദേശീയം

ഇനി ഇമ്രാന്‍ഖാന്റെ ആ ചിത്രം ഇവിടെ വേണ്ട; തീരുമാനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്‌ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബ്. മുംബൈയിലെ പ്രശസ്തമായ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ യില്‍ സ്ഥാപിച്ചിട്ടുള്ള ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് മുന്‍ പാക് താരവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കാന്‍ തീരുമാനിച്ചു.  

കളിക്കാരന്‍ എന്ന നിലയില്‍ ഇമ്രാന്‍ഖാന്റെ സംഭാവനകളെ ബഹുമാനിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ത്യയുടെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് സിസിഐ പ്രസിഡന്റ് പ്രേമല്‍ ഉദാനി പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.ഐ) ഭിത്തിയിലാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത്. ഇമ്രാന്‍ഖാന്റെ ചിത്രത്തിനൊപ്പം പാക് ടീമിന്റെ ചിത്രവും ക്ലബ്ബ് ഹാളിലുണ്ട്. ഇതും നീക്കം ചെയ്യുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. 1992ല്‍ പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇമ്രാന്‍ഖാന്‍.

ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ