ദേശീയം

മുസഫര്‍പൂര്‍ പീഡനം: നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുസഫര്‍പൂരിലെ പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുസഫര്‍പൂരിലെ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങ്, സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കേസിലെ പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ബിഹാറിലെ അഭയകേന്ദ്രങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ബീഹാര്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ പീഡനക്കേസിന്റെ വിചാരണ മുസഫര്‍പ്പൂരില്‍ നിന്ന് ഡല്‍ഹി സാകേത് കോടതിയിലേക്ക് സുപ്രീംകോടതി മാറ്റിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിതീഷ് കുമാര്‍ സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് സ്ഥലംമാറ്റിയതിന് കഴിഞ്ഞ ദിവസം സിബിഐയുടെ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ കോടതി ശിക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്