ദേശീയം

'നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയല്ലേ'; സൈന്യത്തെ വിമര്‍ശിച്ച് അധ്യാപിക; തെറിവിളി, സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്


പുല്‍വാമ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സൈന്യത്തെ വിമര്‍ശിച്ച് ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ട അധ്യാപികയ്ക്ക് ജോലി പോയി. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. സൈനികര്‍ കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രാപി ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് കുറിപ്പ്. 

സൈനികര്‍ കൊല്ലപ്പെട്ടതിന് അപലപിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പിന്നീടാണ് രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. '45 ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കാശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു...' പാപ്രി കുറിച്ചു. 

പോസ്റ്റ് വൈറലായതിന് പിന്നാലെ അധ്യാപക വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇവര്‍ക്കേ നേര ബലാത്സംഗ ഭീഷണികളും വരുന്നുണ്ട്. ഭീഷണികള്‍ വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പോസ്റ്റും ഇവര്‍ ഇട്ടിട്ടുണ്ട്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ പരാതി നല്‍കിയവര്‍ക്കെതിരേ ആസം പൊലീസ് നടപടിയെടുക്കണം എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പാപ്രി ബാനര്‍ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയയാള്‍ക്ക് അസം പൊലീസ് ട്വീറ്ററില്‍ നന്ദിയും രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ