ദേശീയം

പുല്‍വാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട് 

സമകാലിക മലയാളം ഡെസ്ക്

ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ആക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായ കമ്രാനും ഗാസിയും മറ്റൊരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സൈനിക വ്യൂഹത്തെ ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്റെ കൂ​ട്ടാ​ളി​കളാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് ഇവരെന്നാണ്‌ വി​വ​രം. സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

പുലർച്ചെ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാര്‍ ഇവിടെയുണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല. 

ഏറ്റുമുട്ടലിൽ ഒരു മേജറടക്കം നാല് സൈനികർ വീരമൃത്യു വരിച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'