ദേശീയം

മോദി സര്‍ക്കാരിന് എതിരെ ഡല്‍ഹിയെ ചെങ്കടലാക്കി ഇടത് വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച്. സ്റ്റുഡന്റ് ദില്ലി ചലോ എന്ന് പേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. രാംലീല മൈതാനത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യം സേവ് എഡ്യുക്കേഷന്‍, സേവ് ഡെമോക്രസി, സേവ് നേഷന്‍ എന്നാണ്.

എഐഎസ്എഫ്, എസ്എഫ്‌ഐ, എഐഎഡിഎസ്ഒ, പിഎസ്‌യു, എഐഎസ്ബി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.

പൊതുവിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുക, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കണം അവസാനിപ്പിക്കുക, കേന്ദ്രബജറ്റിലെ 10 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് മാര്‍ച്ച്. ചരിത്രകാരി റൊമീല ഥാപ്പര്‍, സംഗീതജ്ഞന്‍ ടിഎം കൃഷ്ണ തുടങ്ങിയവര്‍ മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല