ദേശീയം

ദ്രാവിഡമണ്ണില്‍ വേരൂന്നാന്‍ മഹാസഖ്യവുമായി ബിജെപി; അഞ്ച് സീറ്റില്‍ മത്സരിക്കും; തൂത്തുവാരുമെന്ന് പിയൂഷ് ഗോയല്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദ്രാവിഡ മണ്ണില്‍ മുന്നേറ്റത്തിനായി അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യം രൂപികരിച്ചു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അഞ്ച് സീറ്റില്‍ ബിജെപി മത്സരിക്കാന്‍ ധാരണായായി. ഏഴ് സീറ്റില്‍ പിഎംകെ മത്സരിക്കും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. അന്‍പുമണി രാമദാസിന്റെ പട്ടാളി മക്കള്‍ കക്ഷിയും സഖ്യത്തിന്റെ ഭാഗമായതോടെ തമിഴ്‌നാട്ടില്‍ യുപിഎയും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്കുനേര്‍ യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായി ഡിഎംകെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്.  

തമിഴ്‌നാട്ടില്‍ ബിജെപി സഖ്യം തൂത്തുവാരുമെന്ന് സഖ്യധാരണയ്ക്ക് ശേഷം പീയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ തന്നെ ബിജെപിയും അണ്ണാ ഡിഎംകെയും സഖ്യത്തിന് ധാരണയായതാണ്. ഇതിന്റെ ഭാഗമായി ബിജെപി അധ്യക്ഷന്‍  അമിത് ഷാ ഇന്ന് രാവിലെ ചെന്നൈയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കി. പിഎംകെയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് യാത്ര റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ചര്‍ച്ചകള്‍ നടത്തിയത്. 

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി അണ്ണാ ഡിഎംകെയെ പിന്തുണക്കും. ധാരണാ പത്രത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒപ്പു വച്ചു. വിജയകാന്തിന്റെ ഡിഎംഡികെയും സഖ്യത്തില്‍ ചേര്‍ന്നേക്കും. അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരെ നിരവധി അഴിമതിയാരോപണങ്ങളടക്കം ഉന്നയിച്ചയാളാണ് അന്‍പുമണി രാമദാസ്. അദ്ദേഹം അതേ അണ്ണാ ഡിഎംകെയുമായി കൈകോര്‍ക്കുന്നത് പ്രതിപക്ഷം ആയുധമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്