ദേശീയം

അനിൽ അംബാനിക്ക് തിരിച്ചടി ; കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരൻ; കുടിശ്ശിക പണം അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷയെന്ന് സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റിലയന്‍സ് ഉടമ അനില്‍ അംബാനിക്ക് തിരിച്ചടി. കോടതിയലക്ഷ്യ കേസിൽ അനിൽ അംബാനി കുറ്റക്കാരനെന്ന് സുപ്രിംകോടതി. എിക്സൺ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. അനിൽ അംബാനിക്കും റിലയൻസിന്റെ രണ്ട് ഡയറക്ടർമാർക്കുമെതിരെ കോടതി കോടതിലക്ഷ്യ കുറ്റം ചുമത്തി. അനിൽ അംബാനി നൽകിയ മാപ്പപേക്ഷ കോടതി തള്ളി. 

നാല് ആഴ്ചയ്ക്കകം 453 കോടി രൂപ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. അല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം പിഴത്തുക അടച്ചില്ലെങ്കിൽ അനിൽ അംബാനി അടക്കം മൂന്നുമാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. 

അനിൽ അംബാനിയുടെയും കൂട്ടരുടേതും തികഞ്ഞ ധിക്കാരമാണ്. കോടതി ഉത്തരവ് ബോധപൂർവ്വം അനുസരിച്ചില്ല. ഇത്തരം ​ഗർവ്വിഷ്ഠമായ നടപടികൾ അം​ഗീകരിക്കാനാകില്ല. കോടതി ഉത്തരവ് ധിക്കരിച്ച അനിൽ അംബാനിക്കും കൂട്ട് ഡയറക്ടർമാർക്കും ഒരു കോടി രൂപ പിഴയും വിധിച്ചു. ഒരു മാസത്തിനകം സുപ്രിംകോടതി രജിസ്ട്രിയിൽ പണം അടയ്ക്കണം. ഇല്ലെങ്കിൽ ഒരു മാസം ജയിൽ ശിക്ഷ കൂടി അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. 

കോടതിയുത്തരവനുസരിച്ച് നൽകേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നൽകാത്തതിന് എറിക്സൺ ഇന്ത്യയാണ് ഹർജി നൽകിയത്.റിലയൻസ് ജിയോക്ക് ആസ്തികൾ വിറ്റ വകയിൽ 3000 കോടി രൂപ കിട്ടിയ ആർകോം 2018 ഡിസംബർ 15 നകം തുക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയലക്ഷ്യമാണ് കാട്ടിയിരിക്കുന്നതെന്ന് എറിക്സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് എറിക്സൺ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബർ 23 നാണ് എറിക്സൺ അനുകൂല വിധി സമ്പാദിച്ചത്. അവസാന അവസരമെന്ന നിലയിലാണ് കോടതി അന്ന് ഡിസംബർ 15 എന്ന സമയപരിധി വച്ചത്. യഥാർഥത്തിൽ 1500 കോടിയാണ് കിട്ടേണ്ടതെങ്കിലും കടത്തിൽ മുങ്ങിയ കമ്പനിയെന്ന നിലയിൽ 550 കോടിക്കു എറിക്സൺ സമ്മതിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്