ദേശീയം

കശ്മീരിലെ അര്‍ധസൈനീക വിഭാഗങ്ങള്‍ക്ക് സൗജന്യ വിമാനയാത്ര; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജോലി ചെയ്യുന്ന എല്ലാ പാരാമിലിറ്ററി സേനാഗംങ്ങള്‍ക്കും ഇനി സൗജന്യ വിമാനയാത്ര. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് സായുധ സേനാംഗങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തുന്നത്. 

അവധിക്കായി നാട്ടിലേക്ക് മടങ്ങുമ്പോഴും, തിരികെ ജോലിയില്‍ പ്രവേശിക്കുവാന്‍ എത്തുമ്പോഴും ഇത് പ്രയോജനപ്പെടുത്താം. കോണ്‍സ്റ്റബില്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സിആര്‍പിഎഫ് ഉള്‍പ്പെടെ എല്ലാ പാരാമിലിറ്ററി സേനാംഗങ്ങളും ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍ റൂട്ടുകളിലാണ് സൗജന്യ വിമാനയാത്രയ്ക്ക് അനുമതിയുള്ളത്. എഴ് ലക്ഷത്തിലധികം സേനാംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല