ദേശീയം

രാജ്യം വിലപിച്ചപ്പോള്‍ മോദി സിനിമ ഷൂട്ടിങിന്റെ തിരക്കില്‍; ലോകത്ത് ഏതെങ്കിലും പ്രധാനമന്ത്രി ഇങ്ങനെ പ്രവര്‍ത്തിക്കുമോ?; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്. സൈനികരുടെ വീരമൃത്യു ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. 

രാജ്യം മുഴുവന്‍ ജവാന്‍മാരുടെ വിയോഗത്തില്‍ വിലപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. ലോകത്ത് ഏതെങ്കിലും പ്രധാനമന്ത്രി ഇങ്ങനെ പ്രവര്‍ത്തിക്കുമോ? എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല-അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ ഏകതയെ തകര്‍ക്കുന്ന ആക്രമണമായിരുന്നു പുല്‍വാമയിലേത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭീകരമായ അവസ്ഥയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും സൈനികര്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ പതിനാലിനാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണമുണ്ടായത്. സിആര്‍പിഎഫ് സൈനിക വ്യൂഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ കാര്‍ബോംബ് ആക്രണത്തില്‍ നാല്‍പ്പത് ജവാന്‍മാര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ