ദേശീയം

കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തും: ഫിച്ച് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സാധ്യതയുളളതായി പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപി ബുദ്ധിമുട്ടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

അതേസമയം ഒരു ദേശീയ പാര്‍ട്ടിയ്ക്കും ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. ഇതോടെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യമേറും. ഇവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിക്കും.  വിവിധ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കന്മാരുമായി അഭിപ്രായഭിന്നതയുളള ബിജെപിക്ക് ഇത് തിരിച്ചടിയാകും. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസിന് കൂട്ടുകക്ഷി സര്‍ക്കാരിന് രൂപം നല്‍കാന്‍ കൂടുതല്‍ സാധ്യത കൈവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു