ദേശീയം

പിന്‍മാറിയാല്‍ അത് കീഴടങ്ങലാകും; പാക്കിസ്ഥാനെതിരെ മത്സരിക്കണമെന്ന് ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറരുതെന്ന് ശശി തരൂര്‍ എംപി.  1999ലെ കാര്‍ഗില്‍ യുദ്ധസമയത്തും ഇന്ത്യ പാക്കിസ്ഥാനെതിരെ കളിച്ചിട്ടുണ്ടെന്നും കളിക്കാതെ പിന്‍മാറിയാല്‍ അത് കീഴടങ്ങലാകുമെന്നും തരൂര്‍ പറഞ്ഞു.  

മത്സര ബഹിഷ്‌കരണം ബിസിസിഐ ഭരണ സമിതി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ശശി തരൂരിന്റെ പ്രതികരണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം മുന്‍ താരങ്ങളടക്കമുള്ളവര്‍ മുന്നോട്ടുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ഇന്ത്യ ഐസിസിയെ സമീപിക്കാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ഐസിസിയെ അറിയിച്ചിട്ടില്ലെന്നും കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയൊള്ളു എന്നും ബിസിസിഐ വക്താവ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്