ദേശീയം

കശ്മീരില്‍ ഹിമപാതം കനക്കുന്നു; സൈനിക ക്യാമ്പടക്കം 46 വീടുകള്‍ തകര്‍ന്നു, ആളപായമില്ല

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പലഭാഗത്തും ഹിമപാതം കനക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ദവറിലെ സൈനിക ക്യാമ്പടക്കമുള്ള കെട്ടിടങ്ങളാണ് ഹിമപാതത്തില്‍ തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈനികരെയും ഖണ്ഡിയാല്‍ ഗ്രാമവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 

18 വീടുകള്‍ പൂര്‍ണമായും 28 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രത്യേക രക്ഷാസേന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അടുത്തയിടെ ഹിമപാതത്തെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തിരുന്നു. പലപ്പോഴും വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ പെട്ടുപോകാറുണ്ടെന്നും സുരക്ഷാ സേന പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി