ദേശീയം

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സെന്‍ട്രല്‍ ശ്രീനഗറിലെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീര്‍ താഴ്‌വരയിലെ നിരവധി ജമാഅത്-ഇ- ഇസ്ലാമി നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് യാസിന്‍ മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്.

മെയ്്‌സുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത യാസിന്‍ മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്