ദേശീയം

സ്‌കൂള്‍ ബസിന്റെ അടിയിലെ ദ്വാരത്തിലൂടെ റോഡില്‍ വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കറൗലി; സ്‌കൂള്‍ ബസിന്റെ അടിയിലുള്ള ദ്വാരത്തിലൂടെ റോഡില്‍ വീണ ആറ് വയസുകാരന് ദാരുണാന്ത്യം. റോഡിലേക്ക് വീണ കുഞ്ഞിന്റെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. രാജസ്ഥാനിലെ കറൗലി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 

കൃഷ്ണ ചില്‍ഡ്രന്‍സ് അക്കാദമി എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യഷ് ഗുര്‍ജറാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ബസിന് പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അതാണ് അപകടത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്. യഷ് ഇരുന്നതിന് താഴെയായി ഒരു ദ്വാരമുണ്ടായിരുന്നു. ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ ദ്വാരത്തിലൂടെ കുട്ടി റോഡിലേക്ക് വീഴുകയും പിന്‍ ചക്രം കയറിഇറങ്ങുകയുമായിരുന്നു. 

യഷിന്റെ പത്ത് വയസുകാരനായ സഹോദരന്‍ സന്ദീപും ഇതേ ബസിലുണ്ടായിരുന്നു. യഷ് വീണെന്ന് സന്ദീപ് ഡ്രൈവറിനോട് വിളിച്ചു പറഞ്ഞെങ്കിലും അയാള്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഞാന്‍ ഒച്ചവെച്ചു, ഹോളിലൂടെ യഷ് വീണെന്ന് ഡ്രൈവറിനോട് പറഞ്ഞുവെങ്കിലും നിര്‍ത്തിയില്ല' സന്ദീപ് പറഞ്ഞു. സ്‌കൂളില്‍ വണ്ടി നിര്‍ത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. 

കുടുംബത്തിന് പണം നല്‍കി സംഭവം ഒതുക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ പ്രദേശവാസികളുടെ ഇടപെടലിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പേ കുട്ടിയുടെ സംസ്‌കാരം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്റ്റര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്