ദേശീയം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണം: ഹര്‍ജികളില്‍ വാദം ഇന്ന് മുതല്‍

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എ ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജികളിലെ വാദം സുപ്രീംകോടതി  ഇന്ന് മുതല്‍ കേള്‍ക്കും. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വി ദി സിറ്റിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 

35 എ പ്രകാരം ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്മീരില്‍  സ്വത്ത് വാങ്ങാന്‍ അവകാശില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമില്ല. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്  മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേള്‍ക്കും. ഒരു ഓര്‍ഡിന്‍സിലൂടെ ഇത് എടുത്ത് കളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാടിനനുസരിച്ചാവും ഇനി കേന്ദ്രത്തിന്റെ നീക്കം. 

35 എ അനുച്ഛേദം റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. അതേസമയം വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്ന് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാലതത്തിലാണ് കശ്മീരിന് നല്‍കിയിരിക്കുന്ന പ്രത്യേക പദവി എടുത്തുകളയണം എന്നാവശ്യപ്പെട്ട് വി ദി സിറ്റിസണ്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുന്ന സമയം താല്‍ക്കാലികമായുണ്ടാക്കിയ ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്