ദേശീയം

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗ്രാമീണരെ മറയാക്കി ആക്രമണം; തിരിച്ചടിച്ച് സൈന്യം 

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലെ മെമന്താറിലാണ് സെന്യവും ഭീകരരും വീണ്ടും ഏറ്റുമുട്ടുന്നത്. ഗ്രാമീണരെ മറയാക്കി, അവരുടെ വീടുകളില്‍ നിന്നാണ് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാറുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. ഗ്രാമീണര്‍ക്ക് അപകടം പറ്റാത്ത രീതിയില്‍ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നത്. 

അഞ്ച് സൈനികര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക മാറ്റിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിക്ക് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആളില്ലാത്ത നിരീക്ഷണ വിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടിരുന്നു. ഇന്നലെ വൈകീട്ട് നിരവധി തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അക്രമണം നടത്തിയത്.

ഇതിന് പിന്നാലെ പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. പാക് സൈനികര്‍ക്ക് സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം