ദേശീയം

ഇന്ത്യ ഒറ്റക്കെട്ടായി ജീവിക്കും, വളരും, പോരാടും, വിജയിക്കും: നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനു സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ശത്രുക്കള്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകര ആക്രമണങ്ങള്‍ നടത്തി ഇന്ത്യയുടെ വളര്‍ച്ച തടയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യം പാറപോലെ ഒരുമിച്ചു നില്‍ക്കും. ഇന്ത്യ ഒന്നായി ജീവിക്കുകയും വളരുകയും പോരാടുകയും വിജയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന എല്ലാവരോടും ഇന്ത്യയ്ക്കു നന്ദിയുണ്ട്. അവര്‍ അവിടെയുള്ളതുകൊണ്ടാണ് രാജ്യത്തിന് വികസനത്തിന്റെ പുതിയ തലങ്ങളില്‍ എത്താന്‍ കഴിയുന്നത്. 

2014ലെ ജനവിധി ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായിരുന്നെങ്കില്‍ 2019ലേത് അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനായിരിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.

രാജ്യത്തെ 15000 കേന്ദ്രങ്ങളില്‍നിന്നുള്ള ഒരു കോടി ബിജെപി പ്രവര്‍ത്തകരെയാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ മോദി അഭിസംബോധന ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ