ദേശീയം

എന്‍ഒസിക്കായി പായണ്ട; ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ സുഗമമാകുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ കൂടുതല്‍ സുഗമമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ലൈസന്‍സ് പുതുക്കാന്‍ പഴയ ഡ്രൈവിംഗ് സ്‌കൂളില്‍ നിന്ന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങി ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കാനാണ് പദ്ധതി. പകരം എന്‍ഒസി വാങ്ങേണ്ട ഉത്തരവാദിത്വം പുതിയ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്ന ആര്‍ടിഒയ്ക്കായിരിക്കും. 

വരും ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പുകളിലേക്ക് നിര്‍ദ്ദേശം നല്‍കും. ആര്‍ടിഒകളിലേക്ക് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ എന്‍ഒസി കൈപ്പറ്റേണ്ട ആവശ്യം ഇല്ല. മോട്ടോര്‍ വാഹന വകുപ്പില്‍ 'വാഹന്‍ സാരഥി' സോഫ്റ്റ്‌വെയറിലൂടെ രാജ്യത്തെ ഡ്രൈവര്‍മാരുടെ വിവരങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കും. ഇതില്‍ പരിശോധിച്ചാല്‍ ആര്‍ടിഒയ്ക്ക് ആവശ്യമായി വിവരങ്ങള്‍ ലഭിക്കും. 

ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള നടപടികളും സുഗമമാക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. പല സംസ്ഥാനത്തും നികുതിയില്‍ ഉള്ള വ്യത്യാസം മാത്രമാണ് വാഹന കൈമാറ്റത്തിനുള്ള ഏക പ്രതിസന്ധി. എന്നാല്‍ ഇതിന് ഒരു പരിഹാരം കണ്ട് ആ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍