ദേശീയം

പൈലറ്റിനെ മോചിപ്പിക്കാന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ ; അഭിനന്ദനെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് കുടുംബം ; പാകിസ്ഥാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ കസ്റ്റഡിയിലായ വ്യോമസേന പൈലറ്റ് വിങ് കമ്‌നാ്#ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ മോചിപ്പിക്കാന്‍ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. പൈലറ്റിനെ രാജ്യത്തേക്ക് തിരിച്ച് അയക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ പൈലറ്റിനെ തിരിച്ച് നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വഴി പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്താനും ഇന്ത്യ നയതന്ത്ര തലത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. 

അതിനിടെ അഭിനന്ദനെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് പൈലറ്റിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത തുടരുകയാണ്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ സ്‌കൂളുകളും അടച്ചു. രജൗരി, പൂഞ്ച് മേഖലയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനിടെ പാകിസ്ഥാനില്‍ അതീവ ജാഗ്രത തുടരുകയാണ്. പാകിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ആഭ്യന്തര രാജ്യാന്തര സര്‍വീസുകളെല്ലാം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. പൈലറ്റ് കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് പാകിസ്ഥാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു