ദേശീയം

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ആള്‍മാറാട്ടം, പണം തട്ടിപ്പ്: യുവാവ് പിടിയില്‍  

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത ആള്‍ പിടിയില്‍. തപസ് ബാനര്‍ജി എന്നായാളാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറി എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.  

നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലാണ് തപസ് യാത്രചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. മേപ്പൂരിലെ ഇസ്‌കോണ്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ആസ്ഥാനത്ത് ഇയാള്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ഇസ്‌കോണ്‍ അനുയായി തരുണ്‍ ഗൗരിഹരി ദാസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

2014 മാര്‍ച്ച് മുതല്‍ ഇടയ്ക്കിടെ ഇയാള്‍ ഇസ്‌കോണില്‍ എത്താറുണ്ടായിരുന്നെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നതെന്നും പൊലീസ് അന്വേണത്തില്‍ കണ്ടെത്തി. അടുത്ത ജില്ലാ മജിസ്‌ട്രേറ്റ് താനാണെന്നും ഇയാള്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തപസ് പറയുന്നത് സത്യമാണെന്ന് കരുതി ഇസ്‌കോണില്‍ ഇയാള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ