ദേശീയം

റഫാല്‍ വിധി പുനഃപരിശോധിക്കണം; അരുണ്‍ ഷൂറിയും, യശ്വന്ത് സിന്‍ഹയും സുപ്രിംകോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: റഫാല്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും സുപ്രിംകോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. 

ഫ്രഞ്ച് കമ്പനിയായ ദസോയില്‍ നിന്നും റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കോടതി ഡിസംബര്‍ 14 ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണം എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ ഈ വിധി നേടിയതെന്നും മുദ്രവച്ച കവറില്‍ പോലുമല്ല സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഫാല്‍ ഇടപാടില്‍ 59,000 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഇടപാടില്‍ ക്രമക്കേടില്ലെന്നും സ്വകാര്യ കമ്പനിക്ക് അനാവശ്യമായ പരിഗണന നല്‍കിയതിന് തെളിവില്ലെന്നുമായിരുന്നു സുപ്രിംകോടതി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'