ദേശീയം

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുന്നെന്ന് മോദി; മറുപടിയുമായി മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവരുന്ന മോദി ബംഗാള്‍ ജനതയെ ജനാധിപത്യം പഠിപ്പിക്കേണ്ടതില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ മോദി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മമതയുടെ മറുപടി

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനപരമായ അവകാശം പോലും നിഷേധിക്കുന്നു. പശ്ചിമ ബംഗാളിലും, കേരളത്തിലും കര്‍ണാടകയിലും ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുകയാണ്. രാഷ്ട്രീയ അതിക്രമങ്ങള്‍ അവാസിനിപ്പിക്കണമെന്നും സംസ്ഥാനങ്ങളില്‍ സമാധാനം ഉറപ്പുവരുത്തണമെന്നും മോദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനാധിപത്യം നിലനില്‍ക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

മോദിക്ക് തങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ എന്തവകാശമാണുള്ളത്. ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശവും മോദി സര്‍ക്കാര്‍ കവരുകയാണ്. സമൂഹമാധ്യമങ്ങള്‍, ഫോണ്‍ വിളികള്‍ എല്ലാം ചോര്‍ത്തുകയാണ്.കംപ്യൂട്ടറുകളെല്ലാം സസൂക്ഷ്മ നിരിക്ഷിച്ച് വരികയാണ്. എന്നിട്ടാണ് ബംഗാള്‍ ജനതയെ ജനാധിപത്യം പഠിപ്പിക്കുന്നത്. ബിര്‍ഭും ജില്ലയില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്