ദേശീയം

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് വയസുകാരി ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരിയുള്‍പ്പടെ ഏഴ് പേര്‍ മരിച്ചു.  പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ്‌ ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  ഇവരെ സഫ്ദര്‍ജങ് ആശുപത്രിയിലും നിസാരമായി പരിക്കേറ്റ 15 പേരെ അടുത്തുള്ള ആശുപത്രികളിലേക്കും മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍  അറിയിച്ചു. 

ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടമുണ്ടായതായി വിവരം ലഭിച്ചതെന്നും അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങള്‍ അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീണതാണ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം എന്ന് സംശയിക്കുന്നു.

 സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും കെട്ടിടത്തിന്റെ ഒരുഭാഗം പൊട്ടിത്തെറിയില്‍ തകര്‍ന്നിരുന്നു. കെട്ടിടത്തിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായി. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഫാക്ടറി നടത്തിയതിന് ഉടമസ്ഥനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി