ദേശീയം

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, മുഴുവന്‍ സ്വത്തും കണ്ടുകെട്ടും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാങ്കുകളില്‍നിന്നു വായ്പയെടുത്തു മുങ്ങിയ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അടുത്തിടെ പാസാക്കിയ സാമ്പത്തിക കുറ്റകൃത്യ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യ ബിസിനസ് പ്രമുഖനാണ് മല്യ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈയിലെ കോടതിയുടേതാണ് നടപടി.

രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ വിദേശത്തു കടക്കുന്നതു വ്യാപകമായപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാം.

നൂറു കോടിക്കു മുകളില്‍ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ടവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. 9000 കോടിയുടെ വായ്പയാണ് വിജയ് മല്യ ഇന്ത്യന്‍ ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ളത്.

ഇപ്പെള്‍ ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ അടുത്തിടെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മല്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത