ദേശീയം

സിനിമാതാരങ്ങളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് കോടികളുടെ കറന്‍സിയും 25 കിലോ സ്വര്‍ണവും ; ഭൂമി ഇടപാടിന്റെ രേഖകള്‍; നടന്മാരും നിര്‍മ്മാതാക്കളും നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കന്നഡ സിനിമാ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 11 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. ഇതില്‍ 2.85 കോടിയുടെ പണവും, 25.3 കിലോ സ്വര്‍ണവും ഉള്‍പ്പെടുന്നു. കൂടാതെ ഭൂമി ഇടപാടിലും ജ്വല്ലറി രംഗത്തുമുള്ള വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. 

കന്നഡ നടന്മാരായ പുനീത് രാജ്കുമാര്‍, ശിവ് രാജ് കുമാര്‍, സുദീപ്, യഷ്, വന്‍കിട സിനിമാ നിര്‍മ്മാതാക്കളായ റോക്ക് ലൈന്‍ വെങ്കിടേഷ്, സി ആര്‍ മനോഹര്‍, വിജയ് കിരങ്ങദുര്‍, ജയന്ന എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ് നടന്നത്. 21 കേന്ദ്രങ്ങളിലായി 180 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മൂന്നുദിവസത്തോളം നീണ്ട റെയ്ഡ് നടന്നത്. 

ആദായ നികുതി വകുപ്പിനെ അറിയിക്കാതെ സൂക്ഷിച്ച ഓഡിയോ, ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങളുടെ രേഖകള്‍, വിതരണക്കാരില്‍ നിന്നുള്ള കണക്കില്‍പ്പെടാത്ത പണം തുടങ്ങിയവയും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നൊക്കെയാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതെന്ന വ്യക്തിഗത വിവരം ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല. മൊത്തത്തില്‍ 109 കോടിയോളം രൂപയുടെ അനധികൃത ഇടപാടുകളുടെ രേഖകള്‍ ലഭിച്ചതായാണ് സൂചന. 

റെയ്ഡിന് പിന്നാലെ പ്രമുഖ നിര്‍മ്മാതാവ് റോക്ക്‌ലൈന്‍ വെങ്കടേഷിനെ ആദായികുതി വകുപ്പ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നടന്മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നികുതി വെട്ടിപ്പിനുള്ള തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ പരാതികളെത്തുടര്‍ന്നായിരുന്നു റെയ്ഡ്. 

അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജികുമാറിന്റെ മക്കളാണ് പുനീത് രാജ് കുമാറും, ശിവരാജ് കുമാറും. ഹാട്രിക് സ്റ്റാര്‍ എന്നറിയപ്പെടുന്ന ശിവരാജ് കുമാര്‍ മുന്‍മുഖ്യമന്ത്രി ബംഗാരപ്പയുടെ മരുമകനുമാണ്. കന്നഡത്തില്‍ തകര്‍ത്തോടുന്ന ബിഗ്ബഡ്ജറ്റ് ചിത്രം കെജിഎഫിലെ നായകനാണ് യാഷ്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വിജയ് കൊരങ്ങദൂര്‍. തമിഴിലെയും കന്നഡയിലെയും പ്രമുഖ നിര്‍മ്മാതാവാണ് റോക്ക്‌ലൈന്‍ വെങ്കിടേഷ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു