ദേശീയം

ഇത് ചരിത്ര നിമിഷം; സാമ്പത്തിക സംവരണത്തിനായി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ച എല്ലാ എംപിമാര്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഇത് സഹായിക്കും. 'സബ് കാ സാത് സബ് കാ വികാസ്' എന്ന മുദ്രാവാക്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ചര്‍ച്ചകളില്‍ പങ്കെടുത്ത് ആശയങ്ങള്‍ അറിയച്ചവര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചിട്ടുണ്ട്. ചരിത്ര നിമിഷമാണിതെന്നും ഏത് മതവിഭാഗത്തിലുംപെട്ട ദരിദ്രരായ ജനങ്ങളുടെ ഉന്നമനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. 323 അംഗങ്ങള്‍ ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചതായും മൂന്ന് പേര്‍ എതിര്‍ത്തതായും സഭാരേഖകള്‍ പറയുന്നു. മുസ്ലീം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും, കുഞ്ഞാലിക്കുട്ടിയും അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിന് മുമ്പായി എഐഎഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചാണ് വോട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ