ദേശീയം

എട്ട് വര്‍ഷത്തെ പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു; കാമുകിയെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നിഷാന്ത് സായ്‌നി എന്ന 24കാരനാണ് അറസ്റ്റിലായത്. പ്രണയം അവസാനിപ്പിക്കാനുള്ള യുവതിയുടെ തീരുമാനമാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഡല്‍ഹി സരോജിനി നഗര്‍ സ്വദേശിയാണ് അറസ്റ്റിലായ നിഷാന്ത്.

ഇരുവരും കഴിഞ്ഞ എട്ട് വര്‍ഷമായി പ്രണയിത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിഷാന്തിന് ജോലിയില്ലാഞ്ഞതിനാലാണ് യുവതി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അക്രമാസക്തനായ യുവാവ് തന്നെ പല തവണ ചുറ്റിക ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരരുന്നെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സീരിയല്‍ ഒഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടെന്ന് നിഷാന്ദ് കള്ളം പറഞ്ഞത് യുവതി കണ്ടുപിടിച്ചതും ബന്ധം തകരാന്‍ കാരണമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം