ദേശീയം

നിര്‍മ്മലാ സീതാരാമനെതിരെ വിവാദ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  റഫാല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്. പരാമര്‍ശം തരംതാഴ്ന്നതും ലൈംഗിക ചുവയുളളതും സ്ത്രീവിരുദ്ധവുമാണ് എന്ന് ആരോപിച്ചാണ് വനിതാ കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചതെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു. സ്ത്രീകളെ വിലകുറച്ച് കാണിച്ച് നടത്തിയ വിവാദ പരാമര്‍ശം കൊണ്ട് രാഹുല്‍ എന്താണ് അര്‍ത്ഥമാക്കിയതെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.  

റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിക്കുന്നതിനിടയിലാണ് നിര്‍മ്മലാ സീതാരാമനെ പേരെടുത്ത് പറഞ്ഞ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. റഫാല്‍ വിഷയത്തില്‍ ജനങ്ങളില്‍ നിന്ന് മോദി ഓടിഒളിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍, സംരക്ഷണം ആവശ്യപ്പെട്ട് മോദി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ സമീപിച്ചിരിക്കുകയാണെന്നും ഒരുപടി കൂടി കടന്നു.  'അയാള്‍ ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ജി, നിങ്ങള്‍ എന്നെ രക്ഷിക്കണം, എനിക്ക് എന്നെ തന്നെ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ്' ഇതാണ് വിവാദത്തിന് ഇടയാക്കിയ രാഹുലിന്റെ വാക്കുകള്‍.

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഒന്നടങ്കം വ്യാപക വിമര്‍ശനവുമായാണ് രംഗത്തുവന്നത്. രാഹുല്‍ഗാന്ധി സീതാരാമനെ അപമാനിച്ചുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്.സീതാരാമനെതിരെയുളള പരാമര്‍ശത്തിലുടെ സ്ത്രീകളെ ഒന്നടങ്കം രാഹുല്‍ അപമാനിച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം