ദേശീയം

25 കിലോ മയക്കു മരുന്നുമായി വിദേശി പിടിയില്‍; കടത്താന്‍ ശ്രമിച്ചത് അനസ്‌തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വേദനാ സംഹാരിയായ എപിഡ്യൂറിനുമായി വിദേശി പിടിയില്‍. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് ടാന്‍സാനിയ സ്വദേശിയെ നാര്‍കോട്ടിക്‌സ് സംഘം അറസ്റ്റ് ചെയ്തത്. സ്യൂട്ട് കെയ്‌സിലാക്കിയാണ് 25 കിലോ എപിഡ്യൂറിന്‍ ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ലേബര്‍ റൂമുകളില്‍  അനസ്‌തേഷ്യയ്ക്കായി നല്‍കുന്ന മരുന്നാണ് എപിഡ്യൂറിന്‍.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആസാദ് പൂര്‍ മാര്‍ക്കറ്റില്‍ നിന്നും 4 കിലോ ഹാഷിഷുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ട്രക്കില്‍ ജമ്മു കശ്മീരിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമമാണ് ആന്റി നാര്‍കോട്ടിക്‌സ് സെല്‍ പരാജയപ്പെടുത്തിയത്. ട്രക്കും പിടിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം