ദേശീയം

ഉത്തര്‍പ്രദേശില്‍ കുരങ്ങുകളുടെ ആക്രമണം; വയോധികയ്ക്ക് ടെറസില്‍ നിന്ന് വീണ് ദാരുണാന്ത്യം; മരുമകള്‍ക്ക് ഗുരുതര പരുക്ക്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യുപിയില്‍ കുരങ്ങന്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് അറുപത് വയസ്സുകാരി സാവിത്രി ദേവിക്ക് ദാരുണാന്ത്യം. കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ കാല് തെറ്റി വയോധിക ടെറസില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശിലെ ബലാരംപൂര്‍ ജില്ലയിലാണ് സംഭവം.

ടെറസില്‍ മരുമകളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു കുരങ്ങന്റെ ആക്രമണം. ഇതിനിടെ വയോധികയും യുവതിയും ടെറസില്‍ നിന്ന് താഴെക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംസ്ഥാനത്ത് കുരങ്ങന്‍മാരുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരാതി പറഞ്ഞ നാട്ടുകാരോട് ദിവസേനെ ഹനുമാനെ ആരാധിക്കുകയും, ഹനുമാന്‍ ശ്ലോകം ചൊല്ലുകയും ചെയ്താല്‍ കുരങ്ങുകള്‍ ആരെയും ഉപദ്രവിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു പരിഹാരം മുന്നോട്ടു വച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്